'കപ്പേള'യുടെ റീമേക്കിന് സ്റ്റേ.
കൊച്ചി: കപ്പേള' സിനിമയുടെ റീമേക്ക് എറണാകുളം അഡീഷണൽ ഡിസ്ട്രിക് കോടതി സ്‌റ്റേ ചെയ്തു. ചിത്രത്തിന്റെ തെലുങ്ക് അടക്കമുള്ള അന്യഭാഷ റീമേക്കുകൾ തടഞ്ഞുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. അനുവാദമില്ലാതെയാണ് അന്യഭാഷകളിലേക്കുള്ള ചിത്രത്തിന്റെ പകർപ്പവകാശം വിറ്റത് എന്ന് ചൂണ്ടിക്കാട്ടി ചിത്രത്തിന്റെ സഹ രചയിതാക്കളിൽ ഒരാളായ സുദാസ് സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.
സഹരചയിതാവായ നിഖിലും കോടതിയെ സമീപിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം അവസാനിക്കുന്നതുവരെയുള്ള പ്രൊമോഷനുകളിലും , ടൈറ്റിൽ റിലീസ് പോസ്റ്ററുകളിൽ നിന്നും വ്യത്യസ്തമായാണ് സിനിമ തീയേറ്ററുകളിലെത്തിയപ്പോൾ ക്രെഡിറ്റ് നൽകിയിരിക്കുന്നത്.
അന്ന ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് കപ്പേള. കപ്പേള തെലുങ്ക് റീമേക്കിനൊരുങ്ങുകയാണെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.