കാരമുക്ക് സർവീസ് സഹകരണ ബാങ്ക് 2020-21 മെറിറ്റ് ഡേ ആചരിച്ചു.

കാരമുക്ക് സർവീസ് സഹകരണ ബാങ്ക് 2020-21 മെറിറ്റ് ഡേയുടെ ഭാഗമായി ബാങ്ക് പ്രവർത്തന പരിധിയിൽപ്പെട്ട എസ് എൽ സി സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ മൂന്ന് സ്കൂളുകൾക്കുള്ള ട്രോഫിയും ബാങ്ക് മെമ്പർമാരുടെ കുട്ടികളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ഫലകവും സമ്മാനിച്ചു. കാരമുക്ക് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ മണലുർ എം എൽ എ മുരളി പെരുനെല്ലി എസ് എൻ ജി എസ് കാരമുക്ക് സകുൾ പ്രധാനാദ്ധ്യാപിക പ്രീതിക്കും മാങ്ങാട്ടുക്കര എ യു പി സ്കൂളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് നാട്ടിക എം എൽ എ സി സി മുകുന്ദനും ടോഫികൾ കൈമാറി. കാരമുക്ക് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ടി.ഐ.ചാക്കോ, പ്രൊഫസർ ജോസഫ് മുണ്ടശ്ശേരി, ബാങ്ക് വൈസ് പ്രസിഡണ്ട് ധർമ്മൻ പറത്താട്ടിൽ, സംഘം മെമ്പർമാരായ മോഹൻ കണ്ണംപറമ്പിൽ ,ശശി വലിയ പുരയ്ക്കൽ, കണ്ണൻ കുട്ടാല, ജിനി സൈമൺ, സജിനി ഷാജി, ലിസി തോമസ്, അശോകൻ നമ്പിയത്ത്, കാരമുക്ക് സ്കുൾ മാനേജർ ജയപ്രകാശ്, പി ടി എ പ്രസിഡണ്ട് ഷാജി എം വി, സ്റ്റാഫ് പ്രതിനിധികളായ വി വി സജീന്ദ്രൻ, വി ഡി അനിൽകുമാർ, സംഘം സെക്രട്ടറി പി ടി വർഗ്ഗീസ് പി ടി എ പ്രസിഡണ്ട് നെൽസൺ തുടങ്ങിയവർ പങ്കെടുത്തു.

Related Posts