ഹരിതാഭമായി നാട്ടിക എസ് എൻ ട്രസ്റ്റ് എൻ എസ് എസ് യൂണിറ്റിന്റെനേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷി

ads banner.png

നാട്ടിക എസ് എൻ ട്രസ്റ്റ് എൻ എസ് എസ് യൂണിറ്റിന്റെനേതൃത്വത്തിൽ നടത്തിയ കരനെൽ കൃഷിയിൽ കുട്ടികളുടെ കിനാവുകൾക്കൊപ്പം നെല്ലും കതിരിട്ടു. ചാഴി, മറ്റു കീടങ്ങൾ ഏറ്റവും കൂടുതൽ നെല്ലിനെ ആക്രമിക്കുന്ന കാലമാണിത്. ശർക്കരയും മീനും ചേർത്ത് കുട്ടികൾ തന്നെ ഉണ്ടാക്കിയെടുത്ത ഫിഷ് അമിനോ ആസിഡ് നെല്ലിന് തളിച്ചു. കർഷകൻ ഹനീഷ് കുമാർ ബാക്ക് പാക്ക് സ്‌പ്രെയർ എൻ എസ് എസ് യൂണിറ്റിന് സംഭാവന ചെയ്തു. കളകൾ കളഞ്ഞ് കൃഷിയിടം വൃത്തിയാക്കുകയും ചെയ്തു. നല്ലൊരു വിളവ് പ്രതീക്ഷിക്കുന്നു.

nss krishi.jpeg

ഒപ്പം ശീത കാല പച്ചക്കറി കൃഷിക്ക് തുടക്കമിടുകയും ചെയ്തു. കുമ്മായം ചേർത്തിളക്കിയ മണ്ണിൽ അടിവളമിട്ട് മണപ്പുറത്തിന് പുതുമയായ നോൾ നോൾ (Knol - Knol) ആണ് കുട്ടികൾ കൃഷിയിറക്കിയിരിക്കുന്നത്. കുട്ടികളുടെ അഭിരുചിയിൽ സന്തുഷ്ടരായ X - herbs നഴ്സറി ഉടമ പ്രജിത്ത് സൗജന്യമായി നോൾ നോൾ തൈകൾ നൽകി. എൻ എസ് എസ് കോർഡിനേറ്റർ ശലഭ ജ്യോതിഷ് എൻഎസ്എസ് വളണ്ടിയേഴ്സ് ആയ അമൃത അക്ഷിത് എന്നിവരും അധ്യാപകരായ ഷൈജ രഘുറാം എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി

Related Posts