'കരാത്തെ അസോസിയേഷൻ ഓഫ് തൃശ്ശൂർ' ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു

തൃപ്രയാർ : കരാത്തെ അസോസിയേഷൻ ഓഫ് തൃശ്ശൂരിന്റെ (KAT) ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലാ കരാത്തെ ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. തൃപ്രയാർ TSGA ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പ് ടി.എൻ പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു . കരാത്തെ അസോസിയേഷൻ ഓഫ് തൃശ്ശൂർ ജനറൽ സെക്രട്ടറി സെൻസായ് മധു വിശ്വനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കരാത്തെ അസോസിയേഷൻ ഓഫ് തൃശ്ശൂർ പ്രസിഡന്റ് സെൻസായ് ജയപ്രകാശ് എ കെ അധ്യക്ഷത വഹിച്ചു. കരാത്തെ കേരള അസോസിയേഷൻ പ്രസിഡന്റ് ഹാൻഷി രാംദയാൽ പി മുഖ്യപ്രഭാഷണം നടത്തി. കരാത്തെ കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി ഹാൻഷി അരവിദ്ധാക്ഷൻ എസ്, TSGA ജനറൽ സെക്രട്ടറി അജിത് കുമാർ സി കെ, TSGA വൈസ് ചെയർമാൻ സി. എ. നൗഷാദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ജില്ലയിലെ13 ശൈലികളിൽ നിന്നായി 500 ൽ പരം വിദ്യാർത്ഥികളാണ് സബ് ജൂനിയർ, കേഡറ്റ്, ജൂനിയർ, അണ്ടർ21 , സീനിയർ എന്നീ വിഭാഗങ്ങളിലായി ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.

karate 1.jpeg

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ഏഷ്യൻ റഫറീസ്, നാഷണൽ റഫറീസ്& ജഡ്ജസ്, ഒഫീഷ്യൽസ് എന്നിവരാണ് മത്സരം നിയന്ത്രിച്ചത്. ജില്ലാ മത്സരത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വിജയികളാണ് നവംബർ 26,27 തീയതികളിൽ കോട്ടയത്ത് നടക്കുന്ന സംസ്ഥാന തല കരാത്തെ ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്നത്.തൃശ്ശൂർ കരാത്തെ അസോസിയേഷൻ ട്രഷറർ സെൻസായ് ബെന്നി ടി പി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Related Posts