കരാത്തെ ദൊ ഗോജുക്കാൻ ' ഇന്റർ ഡോജോ ചാമ്പ്യൻഷിപ്പ് 2022' തൃപ്രയാർ TSGA ഇൻഡോർ സ്റ്റേഡിയത്തിൽ

കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'KAZOKU CHAMPS - ZONE 1' ഇന്റർ ഡോജോ ചാമ്പ്യൻഷിപ്പ് 2022 തൃപ്രയാർ TSGA ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ ആർ സാംബശിവൻ പ്രദർശനമത്സരത്തോടെ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കരാത്തെ ദൊ ഗോജുക്കാൻ ദേശീയ പ്രസിഡന്റ് ഷിഹാൻ മധു വിശ്വനാഥ് സ്വാഗതം പറഞ്ഞ ചടങ്ങിൽ TSGA വൈസ് ചെയർമാൻ സി എം നൗഷാദ് അധ്യക്ഷത വഹിച്ചു. വലപ്പാട് ഇൻസ്പെക്ടർ ഓഫ് പോലീസ് സുശാന്ത് കെ എസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. കസോക്കു കായ് ഷിറ്റോ-റിയു കരാത്തെ അസോസിയേഷൻ ഡയറക്ടർ സെൻസായ് ടി വി ബഗി , ഗോജുക്കാൻ ജനറൽ സെക്രട്ടറി സെൻസായ് സുനിൽ വി എസ് , കർണാടക ഗോജുക്കാൻ സെക്രട്ടറി സെൻസായ് ദീപക് കുമാർ എസ് , കർണാടക ഗോജുക്കാൻ ട്രഷറർ സെൻസായ് രോഹിത് എസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. കരാത്തെ ദൊ ഗോജുക്കാൻ അസോസിയേഷൻ്റെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ നിന്നായി 400ൽ പരം വിദ്യാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.ഒക്ടോബർ24 ന് കല്ലൂർ NSS ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന KAZOKU CHAMPS ZONE 2 ചാമ്പ്യൻഷിപ്പിൽ 300ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തിരുന്നു. ZONE 1ലും ZONE 2 ലും നടന്ന മത്സരത്തിൽ വിജയികളായ മത്സരാർത്ഥികളാണ് നവംബർ13 ന് TSGA യിൽ വെച്ചു നടക്കുന്ന ജില്ലാ തല ചാമ്പ്യൻഷിപ്പിലും തുടർന്ന് കോട്ടയത്ത് വെച്ച് നടക്കുന്ന സംസ്ഥാന തല ചാമ്പ്യൻഷിപ്പിലും മാറ്റുരക്കാൻ പോകുന്നത്. ഗോജുക്കാൻ ട്രഷറർ സെൻസായ് സൂരജ് കെ എസ് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Related Posts