നാട്ടിക ഇയ്യാനി ശ്രീ ഭഗവതി ക്ഷേത്രത്തിൽ കർക്കിടക മാസാചരണത്തിന് തുടക്കമായി.
രാവിലെ നിർമ്മാല്യ ദർശനം, 108 നാളികേരം കൊണ്ട് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വിശേഷാൽ പൂജകൾ, പ്രസാദ വിതരണം എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി എൻ.എസ് ജോഷി മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് ഇ.കെ സുരേഷ്, സെക്രട്ടറി സുരേഷ് ഇയ്യാനി, ട്രഷറർ ഇ.എൻ.ടി സ്നിതീഷ്, വൈസ് പ്രസിഡണ്ട് ഐ.ആർ രാജു, ജോയിന്റ് സെക്രട്ടറി ഇ.എൻ പ്രദീപ് കുമാർ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.