കർക്കിടക വാവിനോടനുബന്ധിച്ച് ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ വിശേഷാൽ പൂജകൾ നടന്നു

കർക്കിടക വാവിനോടനുബന്ധിച്ച് ഏങ്ങണ്ടിയൂർ തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിൽ നടന്ന വിശേഷാൽ തിലഹോമവും,സായൂജ്യ പൂജയും ഭക്തിനിർഭരമായി.രാവിലെ മഹാഗണപതി ഹോമത്തിന് ശേഷം വിശേഷാൽ പൂജകൾ നടന്നു.തുടർന്ന് വിശേഷാൽ തിലഹോമവും,സായൂജ്യ പൂജയും നടന്നു.ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി ചടങ്ങുകൾക്ക് മുഖ്യകാർമികനായി.എമ്പ്രാന്തിരിമാരായ ആദിത്യൻ, വെങ്കിട്ടരമണൻ, ജയൻ, ഗോപാലകൃഷ്‍ണൻ, രവി എന്നിവർ സഹകാർമികരായി. വിശേഷാൽ പൂജകൾക്ക് നാദസ്വര മേളം അകമ്പടിയേകി.നിരവധി ഭക്തരാണ് പൂജാ ചടങ്ങുകളിൽ പങ്കെടുത്തത്. തുടർന്ന് ഭക്തർക്കായി ക്ഷേത്രത്തിൽ അന്നദാനവും വിതരണം ചെയ്തു.

Related Posts