പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനത്തിനെതിരെ നൽകിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി
ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സർക്കാർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജി കർണാടക ഹൈക്കോടതി തള്ളി. പോപ്പുലർ ഫ്രണ്ടിന്‍റെ കർണാടക പ്രസിഡന്റായിരുന്ന നസീർ പാഷയാണ് കോടതിയെ സമീപിച്ചത്. സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് എം. നാഗപ്രസന്നയാണ് ഹർജി പരിഗണിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള നസീർ പാഷ ഭാര്യ മുഖേനയാണ് ഹർജി നൽകിയത്. യുഎപിഎ സെക്ഷൻ 3(1) പ്രകാരം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളേയും അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധമായി പ്രഖ്യാപിച്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്തായിരുന്നു ഹർജി സമർപ്പിച്ചത്.