ഹർജികൾ തളളി, ഹിജാബ് നിരോധനം ശരിവെച്ച് കർണാടക ഹൈക്കോടതി

വിദ്യാലയങ്ങളിൽ ഹിജാബ് നിരോധിച്ചു കൊണ്ടുള്ള സർക്കാരിൻ്റെ ഉത്തരവ് ശരിവെച്ച് കർണാടക ഹൈക്കോടതി. സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു കൂട്ടം ഹർജികൾ കോടതി തള്ളി.

ഹിജാബ് ഇസ്ലാം മത വിശ്വാസത്തിൻ്റെ അവിഭാജ്യ ഘടകമല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഹിജാബ് നിരോധിച്ചത് ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണെന്ന ഹർജിക്കാരുടെ വാദം ശരിയല്ല. വിദ്യാലയങ്ങളിൽ യൂണിഫോം നിർബന്ധമാക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

കോടതി ഉത്തരവ് വന്നതോടെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ അരങ്ങേറുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോടതിയുടെ തീർപ്പ് നിയമപരമായ ഉത്തരവ് അല്ലെന്നും രാഷ്ട്രീയമായ ഉത്തരവ് ആണെന്നും ഹിജാബ് അനുകൂലികൾ ആരോപിച്ചു. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകാനാണ് ഹർജിക്കാരുടെ തീരുമാനം.

Related Posts