കർണാടക ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ ഇളവുകൾ ഇന്നു മുതൽ.
മംഗളൂരു:
കർണാടക ലോക്ഡൗൺ നിയന്ത്രണങ്ങളിൽ വരുത്തിയ കൂടുതൽ ഇളവുകൾ ഇന്നു മുതൽ നിലവിൽ വരും. കേരളത്തിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ തുടരും. രാജ്യത്ത് 18 വയസ്സിൽ താഴെയുള്ളവർക്ക് വാക്‌സിനേഷനില്ല. നിലവിൽ 18–45 പ്രായപരിധിയിൽ മുൻഗണനക്കാർക്കാണ് കൂടുതലും വാക്‌സിൻ നൽകുന്നത്. ഇതോടെ യാത്രക്കാരിൽ ഏറിയ പങ്കും ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും. ഒരു ഡോസ് വാക്‌സിനെങ്കിലും എടുത്തവർ, രണ്ട് വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ എന്നിവരൊഴികെ 72 മണിക്കൂറിനകമുള്ള ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ചെറിയ കുട്ടികളിൽ നിന്ന് സ്രവമെടുക്കുന്നത് ശ്രമകരമായതിനാൽ കുടുംബ സമേതമുള്ള അത്യാവശ്യ യാത്രകൾ പോലും ബുദ്ധിമുട്ടാകും. വ്യാപാരികളിൽ ഒരു ഡോസ് വാക്‌സിൻ ലഭിക്കാത്തവരും ദുരിതത്തിലായി.
ബാറുകളും ഹോട്ടലുകളും രാത്രി ഒമ്പതുവരെ പ്രവർത്തിക്കാം. പൊതു ഗതാഗതത്തിൽ മുഴുവൻ സീറ്റിലും യാത്രായാകാം. ഷോപ്പിങ് മാളുകളും ജിമ്മുകളും പ്രവർത്തിക്കും. പബ്ബുകൾ, സിനിമ തിയറ്ററുകൾ എന്നിവ തുറക്കില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞു കിടക്കും. വാരാന്ത്യ സമ്പൂർണ കർഫ്യൂ ഒഴിവാക്കി. രാത്രി ഒമ്പതു മുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യൂ ഉണ്ടാകും. വിവാഹത്തിന് നൂറുപേരും മരണാനന്തര ചടങ്ങുകളിൽ 20 പേരും.