കുവൈറ്റ് ഇന്ത്യൻ എംബസ്സിയിൽ 'കർണാടക സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് ' നടന്നു

AL ANSARI TOP BANNER FINAL.png

കുവൈറ്റിലെ ഇന്ത്യൻ എംബസ്സി 'കർണാടക സ്റ്റേറ്റ് ഫെസിലിറ്റേഷൻ ഇവന്റ് ' - സംഘടിപ്പിച്ചു. കർണാടക രാജ്യോത്സവ എന്ന പേരിൽ നടന്ന പരിപാടി കർണാടകയുടെ ടൂറിസവും, നിക്ഷേപ സാധ്യതകളും ഉയർത്തിക്കാട്ടുന്നതായിരുന്നു. ചാർജി ഡി അഫയേഴ്‌സ് സ്മിത പാട്ടിൽ 'കർണാടക രാജ്യോത്സവ' ഉദ്ഘാടനം ചെയ്തു . കർണാടകയിൽ നിന്നുള്ള ഉൽപ്പന്നങ്ങളുടെ പ്രദർശനം നടന്നു. കർണാടക കലാരൂപങ്ങളുടെ അവതരണവും തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, കർണാടക സംസ്ഥാനത്തിന്റെ സാമ്പത്തിക, നിക്ഷേപ, വിനോദസഞ്ചാര സാധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രസന്റേഷനുകളും നടന്നു .

karnataka.jpeg

Al Ansari_Kuwait.jpg

Related Posts