കരുണാകരന്‍ സെന്റര്‍; ആദ്യഘട്ട ചെലവ് 30 കോടി

തിരുവനന്തപുരം: പാളയം നന്ദാവനത്തിൽ ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച 37 സെന്‍റ് സ്ഥലത്ത് 13 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തൃതിയിലാണ് കെ കരുണാകരൻ സെന്‍റർ വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ 30 കോടി രൂപ ചെലവിൽ എട്ട് നിലകളിലായി 76,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടം നിർമിക്കും. പഠന ഗവേഷണ കേന്ദ്രം, പെയിന്‍റിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, അന്താരാഷ്ട്ര നിലവാരത്തിലുള്ള റഫറൻസ് ലൈബ്രറി, സാമൂഹിക സേവന പ്രവർത്തനങ്ങൾക്കുള്ള കാരുണ്യ ഹെൽപ്പ് ഡെസ്ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം എന്നിവ ഉൾപ്പെടുന്നതാണ് കെട്ടിടം. ഓരോ ബൂത്തിൽ നിന്നും കുറഞ്ഞത് 10,000 രൂപ സമാഹരിച്ചാണ് കെട്ടിടം നിർമിക്കുക. ഒരു മാസത്തിനകം ഫണ്ട് ശേഖരണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. കെ കരുണാകരൻ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് സെന്‍റർ പ്രവർത്തിക്കുക.

Related Posts