കരുവന്നൂർ: സിബിഐ അന്വേഷണം അനിവാര്യം; സതീശൻ മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കരുവന്നൂർ ബാങ്ക് തട്ടിപ്പിന് പിന്നിൽ ഉന്നതരാണെന്നും സംസ്ഥാന ഏജൻസികളുടെ അന്വേഷണത്തിൽ പുരോഗതിയില്ലെന്നും അദ്ദേഹം പറഞ്ഞു. നിക്ഷേപ പദ്ധതികളിലെ അപാകതകൾ പരിഹരിക്കാൻ ഓർഡിനൻസ് ഇറക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.