കരുവന്നൂർ; മന്ത്രി ബിന്ദു, ഫിലോമിനയുടെ കുടുംബത്തെ സന്ദർശിച്ച് ബാക്കി പണം കൈമാറി
തൃശ്ശൂര്‍: കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച പണം ലഭിക്കാത്തതിനാൽ കൃത്യമായ ചികിത്സ കിട്ടാതെ മരിച്ച ഫിലോമിനയുടെ കുടുംബത്തിന് മുഴുവൻ തുകയും കൈമാറി. ശനിയാഴ്ച ഉച്ചയോടെയാണ് മന്ത്രി ഫിലോമിനയുടെ വീട്ടിലെത്തിയത്. ബിന്ദു ഫിലോമിനയുടെ ഭർത്താവിന് പണം കൈമാറി. ബാക്കി 23 ലക്ഷം രൂപ ഫിലോമിനയുടെ കുടുംബത്തിന് ഇന്ന് തിരികെ നൽകി. 21 ലക്ഷം രൂപ ചെക്കായും രണ്ട് ലക്ഷം രൂപ പണമായും കൈമാറി. കരുവന്നൂർ ബാങ്കിന് 35 കോടി രൂപ അടിയന്തര പ്രാബല്യത്തോടെ നൽകാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. കേരള ബാങ്കിൽ നിന്ന് 25 കോടി രൂപയും സഹകരണ വികസന ക്ഷേമനിധി ബോർഡിൽ നിന്ന് 10 കോടി രൂപയും നൽകും.