ബത്തേരിയെ ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു
ബത്തേരി: വയനാട്ടിലെ ബത്തേരിയിൽ ഇറങ്ങിയ പി.എം.2 കാട്ടാനയെ ദൗത്യസംഘം മയക്കുവെടി വെച്ചു. ഇന്ന് രാവിലെ തിരച്ചിൽ നടത്തിയ സംഘമാണ് കുപ്പാടി വനമേഖലയിൽ കാട്ടാനയെ കണ്ടെത്തിയത്. ദൗത്യ സംഘം ഞായറാഴ്ച മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റൊരു കാട്ടാന പിഎം 2 വിന് സമീപം നിലയുറപ്പിച്ചത് തിരിച്ചടിയായി. ആർആർടി സംഘത്തോടൊപ്പം രണ്ട് കുങ്കി ആനകളും സ്ഥലത്തുണ്ടായിരുന്നു. 150 പേരാണ് ദൗത്യത്തിൽ പങ്കെടുത്തത്. കാട്ടാനയെ പിടികൂടാൻ വൈകുന്നതുൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിഷേധിച്ച് ബത്തേരിയിൽ വനം മന്ത്രിക്കെതിരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.