കത്രീനയുടെ കല്യാണം; സ്ട്രീമിങ്ങിനായി 100 കോടി രൂപ വാഗ്ദാനം ചെയ്ത് ഒടിടി പ്ലാറ്റ്ഫോം
ബോളിവുഡിലെ താര ജോഡികളായ കത്രീന കയ്ഫിൻ്റെയും വിക്കി കൗശലിൻ്റെയും വിവാഹ ഫൂട്ടേജുകൾ സ്ട്രീം ചെയ്യാൻ ഒരു വൻകിട ഒടിടി പ്ലാറ്റ്ഫോം 100 കോടി രൂപ വാഗ്ദാനം ചെയ്തതായി റിപ്പോർട്ടുകൾ.
പടിഞ്ഞാറൻ രാജ്യങ്ങളിൽ സെലിബ്രിറ്റികൾ തങ്ങളുടെ വിവാഹ ചടങ്ങുകളുടേയും അതിനോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളുടേയും മറ്റും ഫൂട്ടേജുകൾ ഒടിടി യിൽ സ്ട്രീം ചെയ്യുന്നത് പതിവാണ്. വമ്പൻ തുകയാണ് അതുവഴി ലഭിക്കുന്നത്. അതിൻ്റെ ചുവടു പിടിച്ചാണ് ഇത്തരമൊരു നീക്കമെന്ന് പറയപ്പെടുന്നു.
ഏത് ഒടിടി പ്ലാറ്റ്ഫോമാണ് താരങ്ങൾക്കു മുന്നിൽ ഇത്തരമൊരു വമ്പൻ വാഗ്ദാനം വെച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തിയിട്ടില്ല. വാർത്തകൾ യാഥാർഥ്യമാണെങ്കിൽ സെലിബ്രിറ്റി കല്യാണങ്ങൾ ഒടിടി സ്ട്രീമിങ്ങിൽ എത്തുന്ന ട്രെൻഡ് തന്നെ ഇന്ത്യയിൽ സൃഷ്ടിക്കപ്പെടും.