കായംകുളം എൻ.ആർ.ഐ (കായൻസ്) – കുവൈറ്റ് 'ഓണനിലാവ് 2022' ആഘോഷിച്ചു

AL ANSARI TOP BANNER FINAL.png

കായംകുളം എൻ.ആർ.ഐ–കുവൈറ്റിന്റെ ഓണനിലാവ് - 2022 വർണ്ണശബളമായി ആഘോഷിച്ചു. പ്രസിഡണ്ട് ബി. എസ് പിള്ളയുടെ അദ്ധ്യക്ഷതയിൽ കുമാരി റോമാ സിനിജിതിന്‍റെ പ്രാർത്ഥന ഗാനത്തോടെ തുടങ്ങിയ ഉദ്ഘാടന ചടങ്ങിൽ മാർക് ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുരേഷ് സി. പിള്ള ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്തു. മാവേലി എഴുന്നള്ളിപ്പ്, പുലിക്കളി, ചെണ്ടമേളം എന്നിവയും ഉദ്‌ഘാടന പരിപാടികൾക്ക് മിഴിവേകി. വിശിഷ്ടാതിഥികളായി കുവൈറ്റിലെ സാമൂഹിക-സാംസ്കാരിക മേഖലകളിലെ പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ കൊവിഡ് കാലത്തെ മികച്ച സേവനങ്ങങ്ങൾക്കുള്ള അംഗീകാരമായി കായംകുളം എൻ.ആർ.ഐ അംഗങ്ങളിലെ ആരോഗ്യ പ്രവർത്തകരെ സുരേഷ് സി. പിള്ളയും, ബി. എസ് പിള്ളയും മൊമെൻറ്റോ നൽകി ആദരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് സ്വാഗതവും, പ്രോഗ്രാം കൺവീനർ ബിജു പാറയിൽ നന്ദിയും രേഖപ്പെടുത്തി. കലാ-കായിക മത്സരങ്ങൾ, അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ, ജഡായു ബീറ്റ്‌സ് മുകേഷ് ആൻഡ് ടീം നയിച്ച നാടൻ പാട്ട്, മിമിക്സ്, വിസ്മയ മ്യൂസിക് ബാൻഡിന്‍റെ സംഗീത പരിപാടി, വിഭവസമൃദമായ ഓണസദ്യ തുടങ്ങിയ പരിപാടികളോടെ ആണ് ആഘോഷ പരിപാടികൾ നടന്നത്. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന പരിപാടിക്ക് ഗോപാലകൃഷ്ണൻ, ശ്രീകുമാർ, വിപിൻ മങ്ങാട്, ഖലീൽ, സതീഷ് പിള്ള, അരുൺ സോമൻ, സുനിൽ എസ്.എസ്, ബിജു ഖാദർ, രഞ്ജിത്ത്, മധുകുട്ടൻ, വിപിൻ രാജ്, സാദത്ത്, മനോജ് റോയ്, ഹരി പത്തിയൂർ, സിനിജിത്, സാജൻ, അനീഷ് അശോക്, അമീൻ, ശരത് പിള്ള, അനീഷ് എസ്, ഫിറോസ്, അനീഷ് ആനന്ദ്, എന്നിവർ നേതൃത്വം നൽകി.

Al Ansari_Kuwait.jpg

Related Posts