കയ്പ്പമംഗലം- ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി

തൃശൂർ : കയ്പ്പമംഗലം- ചാപ്പള്ളിപ്പുറം മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം വാർഷിക പൊതുയോഗം നടത്തി.കഴിമ്പ്രം ഓഫീസിൽ നടന്ന യോഗം വലപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്ക് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് കെ ബി നിധിൻ അദ്ധ്യക്ഷനായ ചടങ്ങിൽ വൈസ് പ്രസിഡൻറ് സി വി ഗോപി, മെമ്പർമാരായ രജീഷ് കെ ആർ, പ്രസാദ് കെ കെ, രാജീവൻ പി കെ, വിപിൻദാസ് കെ ആർ, വത്സല ഗോപാലൻ, സീതരാജൻ, സ്മിത തിലകൻ എന്നിവർ സന്നിഹിതരായിരുന്നു. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.

Related Posts