കഴിമ്പ്രം ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി .

എടമുട്ടം : ദീപാവലിക്ക് പ്രത്യേക ആഘോഷങ്ങൾ നടക്കാറുള്ള തൃശൂരിലെ പ്രമുഖ ബീച്ച് ആയ കഴിമ്പ്രം ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. വലപ്പാട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ പ്രില്ല സുധിയുടെ നേതൃത്വത്തിൽ ആണ് ശുചീകരണ പ്രവർത്തനങ്ങൾ നടന്നത്.അമ്പതോളം വരുന്ന തൊഴിലുറപ്പ് സഹോദരിമാരുടെയും, പൊതുപ്രവർത്തകരുടെയും, 13 -ആം വാർഡ് വികസന സമതി അംഗങ്ങളുടെയും സഹായത്തോടെയാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തിയത് . തൃശൂരിലെ തീരദേശ ടൂറിസം മേഖലയിലും, ആഭ്യന്തര ടൂറിസം രംഗത്തും നിരവധി സാധ്യതകൾ ഉള്ള ബീച്ചാണ് കഴിമ്പ്രം .

Related Posts