കഴിമ്പ്രം ഹൈസ്കൂൾ 1987-88 എസ് എസ് എൽ സി 'നൊസ്റ്റാൾജിയ' അഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു

കഴിമ്പ്രം ഹൈസ്കൂൾ 1987-88 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥി കൂട്ടായ്മയായ 'നൊസ്റ്റാൾജിയ' രൂപീകരണത്തിന്റെ അഞ്ചാം വാർഷികാഘോഷം വലപ്പാട് കോതകുളം മാഫാം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഉന്നത വിജയം നേടിയ 'നൊസ്റ്റാൾജിയ' കൂട്ടായ്മയിൽ ഉൾപ്പെടുന്നവരുടെ കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങൾ കഴിമ്പ്രം ഹൈസ്കൂൾ മുൻ അധ്യാപകർ വിതരണം ചെയ്തു. തുടർന്ന് കലാ സാംസ്‌കാരിക പരിപാടികൾ നടന്നു. വാർഷിക ആഘോഷത്തിന്റെ ഭാഗമായി

താന്ന്യം പഞ്ചായത്തിൽ അഞ്ചാം വാർഡിലെ കാരുണ്യ വൃദ്ധസദനത്തിലെ അമ്മമാർക്ക് ഓണസമ്മാനം നൽകി. സന്തോഷ്‌ കെ. എസ്, ജോഷി കെ എം, റോബിൾ ലാൽ, ശരവണൻ ടി വി, എൻ. ഡി വേണു എന്നിവർ പങ്കെടുത്തു.

Related Posts