കഴിമ്പ്രം മേഖല മുസ്ലിം ലീഗ് കമ്മിറ്റി ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റിലീഫ് വിതരണവും നടത്തി

ഇസ്ലാമിക ചരിത്രത്തിലെ ധീര രക്തസാക്ഷികളായ ബദർ ശുഹദാക്കളുടെ മഹത്വം മജ്‌ലിസ്‌നൂർ എന്ന ആത്മീയ സദസ്സിലൂടെ സമൂഹത്തിൽ എത്തിച്ച ആത്മീയ നേതാവ് ആയിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു..

ബദർ ദിനത്തിൽ കഴിമ്പ്രം മേഖല മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും റിലീഫ് വിതരണവും ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.

സത്യത്തിന്റെ നിലനിൽപ്പിന് വേണ്ടി ധീര രക്തസാക്ഷിത്വം വഹിച്ചവരാണ് ബദർ ശുഹദാക്കൾ. അവരുടെ മഹത്വം വിശുദ്ധ ഖുർആൻ എടുത്തു പറഞ്ഞിട്ടുണ്ട്. അവരെ മുൻനിർത്തി നടത്തുന്ന പ്രാർത്ഥനകൾ ആണ് മജ്‌ലിസുന്നൂർ.

മജ്‌ലിസ്‌നൂർ ആത്മീയ സദസ്സിലൂടെ സമൂഹത്തിനാകെ വെളിച്ചം പകരാൻ ഹൈദരലി ശിഹാബ് തങ്ങൾക്ക് കഴിഞ്ഞു.സങ്കുചിത മത ചിന്തകൾക്ക് അപ്പുറം മതത്തെ മനുക്ഷ്യ നന്മക്കായി വിനിയോഗിച്ച നേതാവായിരുന്നു അദ്ദേഹമെന്നും .മത ആഘോഷങ്ങളുടെ മറവിൽ പോലും ഉന്മൂലന രാഷ്ട്രീയം കളിക്കുന്ന വർത്തമാന ഇന്ത്യയിൽ ഹൈദരലി ശിഹാബ് തങ്ങളുടെ ജീവിത വിശുദ്ധി ഏറെ പ്രശംസനീയമാണെന്നും കെ.എ. ഹാറൂൺ റഷീദ് അഭിപ്രായപ്പെട്ടു.

കഴിമ്പ്രം കാഞ്ഞിരപ്പള്ളി മഹല്ല് ഖതീബ് ഷംനാദ് നിസാമി, ഷൗക്കത്ത് മൂന്നാക്കപറമ്പിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

മുസ്ലിം ലീഗ് കഴിമ്പ്രം മേഖല പ്രസിഡന്റ് സി.കെ.ഹുസൈൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുഹമ്മദലി കഴിമ്പ്രം,

അബ്ദുൽ ഖാദർ കാവുങ്ങൽ, സുലൈമാൻ മൗലവി, ഇ. എം.കബീർ, എ. കെ.സുബൈർ, പി.ഐ. അബ്ദുൽ കരീം, മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് മുഹമ്മദ് ഗസ്സാലി എന്നിവർ പ്രസംഗിച്ചു.

Related Posts