കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ നിർധന കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു.

കഴിമ്പ്രം: കഴിമ്പ്രം വാഴപ്പുള്ളി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ 500 ഓളം നിർധന കുടുംബങ്ങൾക്ക് അരി വിതരണം ചെയ്തു. ക്ഷേത്രഭരണസമിതിയുടെയും തൃശൂർ ഗാന്ധിജി പ്രകൃതിചികിത്സാ കേന്ദ്രത്തിൻ്റെയും സഹകരണത്തോടെ മുൻ ക്ഷേത്രം പ്രസിഡണ്ടും പ്രകൃതി ചികിത്സാ വിദഗ്ധനുമായിരുന്ന പ്രൊഫസർ ഉൽപ്പലായ് മാസ്റ്ററുടെ 24-ാം ചരമ വാർഷികത്തോടനുബന്ധിച്ചായിരുന്നു അരി വിതരണം. തൃശൂർ ഗാന്ധിജി പ്രകൃതി ചികിത്സാലയം ഡയറക്ടർ കല്യാൺ ഉൽപ്പലാക്ഷൻ ഉദ്ഘാടനം നിർവ്വഹിച്ചു. കഴിമ്പ്രം കാഞ്ഞിരപ്പള്ളി പ്രസിഡണ്ട് എ എ ഷംസുദ്ദീൻ മുഖ്യാതിഥിയായി.

ക്ഷേത്രം പ്രസിഡണ്ട് വി ആർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ക്ഷേത്രം വൈസ് പ്രസിഡണ്ട് വി യു ഉണ്ണികൃഷ്ണൻ, സെക്രട്ടറി വി കെ ഹരിദാസ് എന്നിവർ സന്നിഹിതരായിരുന്നു. വിവിധ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും സഹകരണത്തോടെയാണ് വാഴപ്പുള്ളി ക്ഷേത്രത്തിൽ നിന്നും വാഹനത്തിൽ ക്ഷേത്രങ്ങളുടെയും പള്ളികളുടെ പരിസരത്ത് വെച്ച് അരി വിതരണം നടത്തിയത്.

Related Posts