ഹൃദയാഘാതവും പ്രഥമ ശുശ്രൂഷകളും എന്ന വിഷയത്തിൽ ക്ലാസും പരിശീലനവും നൽകി കഴിമ്പ്രം വാഴപ്പുള്ളി ശ്രീ. രാജരാജേശ്വരി ക്ഷേത്ര ഭരണ സമിതി

കഴിമ്പ്രം വാഴപ്പുള്ളി ശ്രീ. രാജരാജേശ്വരി ക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ അങ്കമാലി അപ്പോളോ അഡ്ലക്സ് ആശുപത്രിയുടെ സഹകരണത്തോടെ ഹൃദയാഘാതവും പ്രഥമ ശുശ്രൂഷകളും എന്ന വിഷയത്തിൽ വിശദമായ ക്ലാസും പ്രായോഗിക പരിശീലനവും നൽകി.

ക്ഷേത്രം പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ വാഴപ്പുള്ളി അധ്യക്ഷത വഹിച്ച ചടങ്ങിൽ വലപ്പാട് പൊലീസ് സ്റ്റേഷൻ എ. എസ്. ഐ. നൂറുദീൻ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഡോ. സിറിൽ ദേവസ്യ , ഡോ. ഷഹ്‌മ എന്നിവരുടെ നേതൃത്വത്തിൽ 10 പേർ അടങ്ങുന്ന വിദഗ്ദ്ധസംഘം ഒരാൾ കുഴഞ്ഞ് വീണാൽ , തൊണ്ടയിൽ നാണയം കുടുങ്ങിയാൽ , കുട്ടികൾ ബക്കറ്റ് വെള്ളത്തിൽ വീണാൽ , തീപൊള്ളലേറ്റാൽ , മുറിവുകൾ സംഭവിച്ചാൽ തുടങ്ങിയ വിഷയങ്ങളിൽ നാം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് വിശദമായ ക്ലാസും പരിശീലനവും നൽകി. നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. പരിപാടികൾക്ക് ക്ഷേത്രം ഭരണ സമിതി അംഗങ്ങളായ വി. ആർ. രാധാകൃഷ്ണൻ , വി. കെ. ശശി , വി. ജെ. ഷാലി എന്നിവർ നേതൃത്വം നൽകി.

Related Posts