കെ സി വൈ എം ഇരിങ്ങാലക്കുട രൂപത സമിതിയുടെ നേതൃത്വത്തിൽ പുസ്തകങ്ങൾ നൽകി.
ഇരിങ്ങാലക്കുട:
കെ സി വൈ എം ഇരിങ്ങാലക്കുട രൂപത സമിതിയുടെ നേതൃത്വത്തിൽ ശേഖരിച്ച പുസ്തകങ്ങൾ തിരുത്തി പറമ്പ് വിനോദ് സ്മാരക സംസ്കാരിക നിലയത്തിന് കൈമാറി. സംസ്കാരിക നിലയത്തിൽ വെച്ച് നടത്തിയ ചടങ്ങ് മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ ഉദ്ഘാടനം ചെയ്തു.കെ സി വൈ എം രൂപത ഡയറക്ടർ ഫാദർ മെഫിൻ തെക്കേക്കര, ചെയർമാൻ എമിൽ ഡേവിസ് എന്നിവരുടെ നേതൃത്വത്തിൽ അഞ്ഞൂറോളം പുസ്തകങ്ങളാണ് സാംസ്കാരിക നിലയത്തിന് കൈമാറിയത്. സാംസ്കാരിക നിലയം പ്രസിഡണ്ട് ജിൻസൺ ചാതേലി, പഞ്ചായത്ത് അംഗം പ്രഭ കൃഷ്ണനുണ്ണി, ഫാദർ ടിനോ മേനാച്ചേരി, എമിൽ സേവിസ്, നിഖിൽ ലിയോൺസ്, ടിംബിൾ ജോയ്, ലിബിൻ മുരിങ്ങലത്ത്, നവീൻ ചുള്ളിക്കാട്ടിൽ, ജിനോ തോട്ടത്തിൽ, എന്നിവർ സംസാരിച്ചു. ദിവസങ്ങൾക്ക് മുൻപ് കൊരട്ടിയിലെ പാഥേയത്തിൻ്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറിയിരുന്നു.