കെ.ഡി.എൻ.എ കുവൈറ്റ് ഓണാഘോഷ പോസ്റ്റർ പ്രകാശനം ചെയ്തു

കുവൈറ്റ് : കോഴിക്കോട് ജില്ലാ എൻ.ആർ ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) സെപ്റ്റംബർ 23 ന് മംഗഫ് നജാത്ത് സ്കൂളിൽ വെച്ച് നടത്തുന്ന ഓണാഘോഷത്തിന്റെ പോസ്റ്റർ ഗ്രാൻഡ് ഹൈപ്പർ ഡയറക്ടർ അയൂബ് കച്ചേരി, മെട്രോ മെഡിക്കൽ കെയർ മാർക്കറ്റിങ് മാനേജർ ഫൈസൽ ഹംസയ്ക്ക് നൽകി പ്രകാശനം ചെയ്തു . അസോസിയേഷൻ പ്രസിഡണ്ട് ബഷീർ ബാത്ത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി സുബൈർ എം.എം സ്വാഗതം പറഞ്ഞു. ഓണ സദ്യക്കുള്ള കൂപ്പൺ തക്കാരാ ഗ്രൂപ്പ് മേനേജിങ് ഡയറക്ടർ അബ്ദുൾ റഷീദ് പ്രകാശനം ചെയ്തു. ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ഫ്‌ളവേഴ്‌സ് ടി.വി കോമഡി ഉത്സവത്തിലൂടെ പ്രശസ്തൻ നടനും ഗായകനും മിമിക്രി കലാകാരനുമായ നിസ്സാം കാലിക്കറ്റ്, കൈരളി ടി വി ഗന്ധർവസംഗീതം വിജയിയും യൂ.എ.ഇ യിലെ ഗാനമേളകളിൽ നിറസാന്നിധ്യമായ സോണിയ നിസാമും ഓണാഘോഷത്തിൽ പങ്കെടുക്കും കൂടാതെ കെ.ഡി.എൻ.എ കലാകാരികൾ ഒരുക്കുന്ന തിരുവാതിര മറ്റു നൃത്ത നൃത്തങ്ങളും അരങ്ങേറും. പ്രോഗ്രാം കൺവീനർ രാമചന്ദ്രൻ പെരിങ്ങൊളം അഡ്വൈസറി ബോർഡ് മെമ്പർ സുരേഷ് മാത്തൂർ ജോയിന്റ് കൺവീനർ മൻസൂർ ആലക്കൽ ഓഡിറ്റർ അസിസ് തിക്കോടി ഫഹാഹീൽ ഏരിയ പ്രസിഡണ്ട് റൗഫ് പയ്യോളി സാൽമിയ ഏരിയ പ്രസിഡണ്ട് സമീർ കെ.ടി വുമൺഫോറം പ്രതിനിധി റാഫിയാ അനസ് എന്നിവർ ആശംസകളും ജോയിന്റ് കൺവീനർ ഫിറോസ് നാലാകത്ത് നന്ദിയും പറഞ്ഞു. കൃഷ്ണൻ കടലുണ്ടി, ഇലിയാസ് തോട്ടത്തിൽ, സന്തോഷ് പുനത്തിൽ ഷാഹിന സുബൈർ, സന്ധ്യ ഷിജിത് നാസർ തിക്കോടി തുടങ്ങിയവർ നേതൃത്വം നൽകി.