കെ.ഡി.എൻ.എ ഓണപൂക്കള മത്സരം വിജയികളെ പ്രഖ്യാപിച്ചു

ഒന്നാം സമ്മാനം നേടിയ ചിന്നു ശ്യാം  തയ്യാറാക്കിയ പൂക്കളം

കുവൈറ്റ് : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) തിരുവോണ ദിനത്തിൽ നടത്തിയ ഓണപൂക്കള മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി പേര് പങ്കെടുത്ത ഓണപൂക്കള മത്സരത്തിൽ യഥാക്രമം ചിന്നു ശ്യാം,  ഷംന അമീൻ,  സ്വപ്ന സന്തോഷ്  എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.  എഴുത്തുകാരൻ ധർമരാജ് മടപ്പള്ളി, ചിത്രകലാ അദ്ധ്യാപകൻ ശശി കൃഷ്ണൻ എന്നിവർ വിധികർത്താക്കളായിരുന്നു. കൃഷ്ണൻ കടലുണ്ടി, അസീസ് തിക്കോടി,സുബൈർ എം.എം എന്നിവർ നേതൃത്വം നൽകി. സെപ്തംബര് 23 ന് മംഗഫ് അൽ നജാത് സ്കൂളിൽ വെച്ച് നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷത്തിൽ അമേരിക്കൻ ടൂറിസ്റ്റർ സ്പോൺസർ ചെയ്ത സമ്മാനങ്ങൾ വിജയികൾക്ക് വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

AL ANSARI TOP BANNER FINAL.png



Related Posts