കെ.ഡി.എൻ.എ ഓണപൂക്കള മത്സരവും ഓണാഘോഷവും സംഘടിപ്പിക്കുന്നു
കുവൈറ്റ് : കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) കുവൈറ്റിൽ താമസിക്കുന്നവർക്കായി ഓണാഘോഷത്തോട് അനുബന്ധിച്ച് ഓണപൂക്കള മത്സരം സംഘടിപ്പിക്കുന്നു. പൂക്കള മത്സരം തിരുവോണ ദിനമായ സെപ്റ്റംബർ 8 വ്യാഴാഴ്ചയിലും തൊട്ടടുത്ത ദിനമായ വെള്ളിയാഴ്ചയിലുമാണ് സംഘടിപ്പിക്കുന്നത്. ഏറ്റവും നല്ല മൂന്ന് പൂക്കളങ്ങൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകുന്നതാണ്. വിജയികൾക്കുള്ള സമ്മാനങ്ങൾ സെപ്റ്റംബർ 23 ന് മംഗഫ് നജാത്ത് സ്കൂൾ (സുൽത്താൻ സെൻറ്ററിന് എതിർവശം) വെച്ച് നടക്കുന്ന കെ.ഡി.എൻ.എ ഓണാഘോഷത്തിൽ വിതരണം ചെയ്യും. പങ്കെടുക്കാൻ താല്പര്യമുള്ളവർ സെപ്റ്റംബർ 4 ന് മുൻപായി 60023741, 55067272 നമ്പറിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികൾ അറിയിച്ചു.