മാനവികതയുടെ ഇഫ്താർ വിരുന്നൊരുക്കി കണ്ണൂര്‍ എക്‌സ്പാറ്റസ് അസോസിയേഷന്‍ കുവൈറ്റ്
കുവൈറ്റ് : വഫ്രാ ഫാം ഹൗസുകളിലെ 400 ഓളം തൊഴിലാളികള്‍ക്കാണ് കണ്ണൂര്‍ എക്‌സ്പാറ്റസ് അസോസിയേഷന്‍ കുവൈറ്റ് (കെ.ഇ.എ) ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. പ്രത്യേകമായി വഫ്രായിലെ ഫാം ഹൗസിലായിരുന്നു ഇഫ്താര്‍ ക്രമീകരിച്ചത്.
കെ.ഇ.എ പ്രസിഡണ്ട് ഷെറിന്‍ മാത്യു അധ്യക്ഷത വഹിച്ച ഇഫ്താർ സംഗമത്തില്‍ സക്കീർ പുത്തന്‍പാലം റമദാന്‍ സന്ദേശം നല്‍കി.
ഇന്ത്യക്കാരെ കൂടാതെ, ബംഗളദേശ്, ഈജിപ്ത്,ശ്രീലങ്ക,പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് സംഗമത്തില്‍
പങ്കെടുത്തത്.ജനറൽ സെക്രട്ടറി ഡൊമിനിക് സ്വാഗതം പറഞ്ഞ ചടങ്ങിൽ ,ജയകുമാരി ,അനൂപ് ,ദീപു ,തുടങ്ങിയവർ ആശംസകളും ട്രഷറർ ഹരീന്ദ്രൻ നന്ദിയും അറിയിച്ചു .
കൺവീനർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ മുന്നാം തവണ ആണ് കണ്ണൂർ എക്സ് പാറ്റ്‌സ് അസോസിയേഷൻ ഫാം ഹൗസുകളിലെ തൊഴിലാളികൾക്കായി നോമ്പ് തുറ സംഘടിപ്പിക്കുന്നത് .