കേര ഫെഡ് കർഷകരിൽ നിന്ന് നേരിട്ട് തേങ്ങ സ്വീകരിക്കുന്നു
ജില്ലയിൽ പച്ച തേങ്ങയുടെ വില കുറയുന്ന സാഹചര്യത്തിൽ കേരഫെഡിൻ്റെ നേതൃത്വത്തിൽ പൊതിച്ച തേങ്ങ കിലോയ്ക്ക് 32 രൂപ നിരക്കിൽ കർഷകരിൽ നിന്ന് നേരിട്ട് സ്വീകരിക്കുന്നു. ജില്ലയിലെ പൂച്ചിനി പാടത്തുള്ള കേരഫെഡ് സ്റ്റോക്ക് പോയിൻ്റ് സംഭരണ കേന്ദ്രത്തിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് തേങ്ങ സ്വീകരിക്കുന്നത്. കേരകർഷകർ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്കിൻ്റെ പകർപ്പ്, ആധാറിൻ്റെ പകർപ്പ് എന്നിവ കൊണ്ട് വരണമെന്ന് കേരഫെഡ് മാനേജിങ് ഡയറക്ടർ അറിയിച്ചു. ഫോൺ: 0471 2326298