കേരളം ഒരു രാഷ്ട്രീയ ബദൽ; റവന്യൂ മന്ത്രി കെ രാജൻ

നാട്ടികയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് റവന്യൂ മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യുന്നു

നാട്ടിക: കേന്ദ്ര സർക്കാർ വിൽക്കാൻ വെച്ച കേരളത്തിലെ പൊതു മേഖല സ്ഥാപനം ഏറ്റെടുക്കുക വഴി ഇടതുപക്ഷ ഭരണം രാജ്യത്തിന് മുന്നിലെ ഒരു രാഷ്ട്രീയ ബദലാണെന്ന് തെളിയിക്കുകയായിരുന്നുവെന്ന് റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. നാട്ടികയിൽ നടക്കുന്ന സി പി ഐ ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിൻ്റെ പൊതു വിദ്യാഭ്യാസ മേഖലയിൽ ഇന്ന് കാണുന്ന മാറ്റവും ഇടത് രാഷ്ട്രീയ ബദലിൻ്റെ മറ്റൊരു ഉദാഹരണമാണ്.സംസ്ഥാനത്ത് 5532 കുടുംബങ്ങളെ മണ്ണിൻ്റെ ഉടമകളാക്കിയതും ഇടതു രാഷ്ട്രീയ ബദലിൻ്റെ ഭാഗമാണെന്നും മന്ത്രി രാജൻ പറഞ്ഞു.

cpi nattika 6.jpeg

സ്വാഗത സംഘം ചെയർമാനും സി പി ഐ സംസ്ഥാന കൗൺസിൽ അംഗവുമായ വി എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു . സി സി മുകുന്ദൻ എം എൽ എ, ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, അസിസ്റ്റൻറ് സെക്രട്ടറി ടി ആർ രമേഷ്കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീന പറയങ്ങാട്ടിൽ, അന്തിക്കാട് ബ്ലോക്ക് പ്രസിഡണ്ട് സി കെ കൃഷ്ണകുമാർ, മറ്റ് നേതാക്കളായ എം സ്വർണ്ണലത, കെ പി സന്ദീപ്, സി ആർ മുരളീധരൻ, കെ കെ ജോബി, സുഭാഷ് ചന്ദ്രൻ, കെ എം കിഷോർ കുമാർ എന്നിവർ സംസാരിച്ചു. ഓഗസ്റ്റ് 25, 26, 27 തിയ്യതികളിലാണ് സമ്മേളനം.18 ന് ചെസ് മത്സരം, 19 ന് കൃഷ്ണപിള്ള ദിനത്തിൽ പതാകദിനാചരണം, അഖില കേരള വോളിബോൾ മത്സരങ്ങൾ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സെമിനാറുകൾ, സാംസ്കാരിക സദസുകൾ, ഓൺലൈൻ ഫ്ലാറ്റ്ഫോഫോമിൽ ചർച്ചകൾ എന്നിവയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.

Related Posts