ധനമന്ത്രിയുടെ ബജറ്റ് അവതരണം ; പ്രതീക്ഷയോടെ കേരളം

വരുന്ന സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അൽപ സമയത്തിനകം ധനമന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ബജറ്റ് അവതരണം.

രണ്ടാം പിണറായി സർക്കാരിൻ്റെ ആദ്യത്തെ സമ്പൂർണ ബജറ്റാണ് സഭയിൽ അവതരിപ്പിക്കുന്നത്. ദീർഘകാല ലക്ഷ്യങ്ങൾ മുന്നോട്ടു വെച്ചു കൊണ്ടുള്ള ബജറ്റാണ് അവതരിപ്പിക്കുകയെന്ന് മാധ്യമങ്ങളുമായുള്ള കൂടിക്കാഴ്ചക്കിടെ ധനമന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് കാര്യമായ ബുദ്ധിമുട്ടുണ്ടാക്കില്ല. കേരളത്തെ കൂടുതൽ മുന്നോട്ടു നയിക്കുന്ന സമീപനമാണ് ബജറ്റിൽ ഉണ്ടാവുക. അടുത്ത 25 വർഷം കൊണ്ട് സംസ്ഥാനത്തെ വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് എത്തിക്കാനാണ് ശ്രമം.

Related Posts