വിദ്യാർഥികൾ ഓൺലൈൻ, ടെലിഫോൺ സേവനങ്ങൾ പ്രയോജനപ്പെടുത്തി ക്യാമ്പസ് സന്ദർശനം ഒഴിവാക്കണം.
ഹാജർ നിയന്ത്രണം കടുപ്പിച്ച് സർവകലാശാലാ ഓഫീസുകൾ.
മലപ്പുറം: കൊവിഡ് വ്യാപനത്തെ തുടർന്നുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സർവകലാശാലാ ഓഫീസുകളിൽ ഇന്നു മുതൽ ഹാജർ നിയന്ത്രണം. സി വിഭാഗത്തിലുള്ള ചേലേമ്പ്ര പരിധിയിലെ ഓഫീസുകളിൽ 25 ശതമാനം പേരും ബി വിഭാഗത്തിലുള്ള തേഞ്ഞിപ്പാലത്തെ ഓഫീസുകളിൽ 50 ശതമാനം പേരും ഹാജരാകണം. ഡി വിഭാഗത്തിൽപ്പെടുന്ന പള്ളിക്കൽ പഞ്ചായത്ത് പരിധിയിലെ ഓഫീസുകളിൽ അവശ്യ സേവനത്തിനുള്ളവർ മാത്രമേ ഉണ്ടാകൂ. പരീക്ഷ, അഭിമുഖങ്ങൾ, യോഗങ്ങൾ എന്നിവക്ക് മാറ്റമില്ല. വിദ്യാർഥികൾ ഓൺലൈൻ, ടെലിഫോൺ സേവനങ്ങൾ പ്രയോജനപ്പെടുത്തി ക്യാമ്പസ് സന്ദർശനം ഒഴിവാക്കണമെന്ന് നേരത്തേ തന്നെ രജിസ്ട്രാർ അറിയിച്ചിട്ടുണ്ട്.