ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മാണത്തിന് അനുമതി.

ചാലക്കുടിയിൽ ആധുനിക മത്സ്യ മാർക്കറ്റ് നിർമ്മിക്കുന്നതിന് സർക്കാർ അനുമതി നൽകി. കിഫ്ബിയിൽ നിന്ന് 2.96 കോടി രൂപ ചെലവിലാണ് മാർക്കറ്റ് നിർമ്മിക്കുന്നത്. സർക്കാരിന്റെ കാലത്ത് നഗരസഭാ മാർക്കറ്റിനകത്തു നൽകിയ 50 സെന്റ് സ്ഥലത്താണ് ആധുനിക ഫിഷ് മാർക്കറ്റ് നിർമ്മിക്കുക. വിവിധ ജില്ലകളിൽ ഫിഷ്മാർക്കറ്റുകൾ നവീകരിക്കുന്ന പദ്ധതിയിലാണ് ചാലക്കുടിയേയും ഉൾപ്പെടുത്തിയത്. കേരള കോസ്റ്റൽ ഏരിയാ ഡെവലപ്പ്‌മെന്റ് കോർപറേഷനാണ് നിർമ്മാണ ചുമതല.

Related Posts