ന്യൂനമര്‍ദ്ദം അതിതീവ്രമായി, 'അസാനി' ചുഴലിക്കാറ്റ് മുന്നറിയിപ്പ്; മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശ്രീലങ്ക നിര്‍ദേശിച്ച അസാനി എന്ന പേരിലാകും ചുഴലിക്കാറ്റ് അറിയപ്പെടുക.

ആന്‍ഡമാന്‍ ദ്വീപുകള്‍ക്ക് സമീപം അതിതീവ്ര ന്യൂനമര്‍ദ്ദമായി മാറിയ ചുഴലിക്കാറ്റ് വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ച് 22 ന് ബംഗ്ലാദേശ്- മ്യാന്മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാനാണ് സാധ്യത. കാറ്റും മോശം കാലാവസ്ഥയുമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴ പെയ്‌തേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.


Related Posts