ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ; ഫോട്ടോ സ്റ്റുഡിയോകൾ, വിത്ത്/വളക്കടകള്‍ തുറക്കാൻ അനുമതി

എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി; വാരാന്ത്യ ലോക്ഡൗൺ തുടരും.

സംസ്ഥാനത്തെ ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഫോട്ടോ സ്റ്റുഡിയോകള്‍ തുറക്കാന്‍ അനുമതി നല്‍കി. നീറ്റ് അടക്കമുള്ള പരീക്ഷകള്‍ക്ക് ഫോട്ടോ എടുക്കാനായാണ് സ്റ്റുഡിയോകള്‍ തുറക്കാൻ അനുമതി നല്‍കിയിരിക്കുന്നത്.

വിത്ത്, വളക്കടകള്‍ അവശ്യ സര്‍വീസുകളായി പ്രഖ്യാപിച്ചു. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ വില വിഭാഗങ്ങളും ഇതോടൊപ്പം അവശ്യ സര്‍വീസായി പ്രഖ്യാപിച്ചു. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാനാണ് അനുമതി. ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ ലോക്ഡൗൺ തുടരും.

സംസ്ഥാനത്തെ കൊവിഡ് വ്യാപനം വിലയിരുത്താന്‍ കേന്ദ്ര സംഘം വീണ്ടുമെത്തും. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പ്രതിദിന കേസുകളില്‍ 50 ശതമാനത്തില്‍ അധികവും കേരളത്തിലാണ്. പ്രതിദിന കേസുകളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. ഈ സാഹചര്യത്തിലാണ് കേന്ദ്രസംഘം കേരളത്തിലേക്ക് വീണ്ടും എത്തുന്നത്.

Related Posts