വാക്സിനേഷന്‍ ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23-ാം സ്ഥാനത്താണെന്ന് റിപ്പോർട്ട്.
കൊവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന് കേന്ദ്രം.
ന്യൂഡല്‍ഹി: ഓരോ സംസ്ഥാനത്തിനും നല്‍കിയ വാക്സിന്‍ ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്സിന്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ആദ്യ ഡോസ് വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 91 ശതമാനമാണ്. കൊവിഡ് വാക്സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലാണെന്നാണ് റിപ്പോര്‍ട്ട്. കേരളത്തില്‍ ഇത് 74 ശതമാനം മാത്രമാണ്. വാക്സിനേഷന്‍ ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23-ാം സ്ഥാനത്താണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് കണക്കുകള്‍ പുറത്തുവന്നത്. രണ്ടാം ഡോസ് വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 83 ശതമാനവും കേരളത്തില്‍ ഇത് വെറും 60 ശതമാനവുമാണ്. യുവാക്കളുടെ വാക്സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 21 ശതമാനമാണെങ്കില്‍ കേരളത്തില്‍ 16 ശതമാനം മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.