സംസ്ഥാനത്ത് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും.
By swathy
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി ഇന്ന് ഉച്ചയോടെ മൂന്ന് ലക്ഷം ഡോസ് വാക്സിൻ കേരളത്തിലെത്തും. വാക്സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളിൽ വാക്സിനേഷൻ മുടങ്ങിയ പശ്ചാത്തലത്തിലാണ് അടിയന്തരമായി കേരളത്തിന് കേന്ദ്രം വാക്സിൻ അനുവദിച്ചത്.