വാക്‌സിനെടുത്ത ഏഴായിരത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
പത്തനംതിട്ടയിൽ വാക്‌സിനെടുത്തവരിൽ കൊവിഡ് വ്യാപനം കൂടുതലെന്ന് കേന്ദ്രം. രണ്ട് ഡോസ് വാക്‌സിൻ എടുത്ത ഏഴായിരത്തോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 258 പേർ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച് രണ്ടാഴ്ച പിന്നിട്ടവരാണ്. ഒരു ഡോസെടുത്തവരിൽ 14,000ലേറെ പേർക്ക് കൊവിഡ്. ജില്ലയിൽ വാക്‌സിൻ കുത്തിവെപ്പിൽ പിഴവുണ്ടോയെന്ന് പരിശോധിക്കണം. സംസ്ഥാനം സന്ദർശിച്ച ആറംഗ സംഘം കേന്ദ്രത്തിന് റിപ്പോർട്ട് നൽകി. എല്ലാ ജില്ലകളിലെയും ബ്രേക്ക് ത്രൂ ഇൻഫെക്ഷന്റെ കണക്ക് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം.