ചെറുപ്പക്കാർ തൊഴിൽ അന്വേഷകർ എന്നതിനേക്കാളുപരി തൊഴിൽ ദാതാക്കളാകണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ(കെ-ഡിസ്‌ക്) യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം ഉദ്ഘാടനം ചെയ്തു സംസാരിച്ചപ്പോൾ, സാങ്കേതികവിദ്യയെ മനുഷ്യ നന്മയ്ക്കായി ഉപയോഗിക്കുക എന്നതാണു സർക്കാരിന്റെ കാഴ്ചപ്പാടെന്നും അതിനായി ഈ മേഖലയിലെ മുന്നേറ്റങ്ങളെ സ്വാംശീകരിക്കുകയും ദൈനംദിന ജീവിതത്തിലെ പ്രശ്നപരിഹാരത്തിന് ഉപയോഗപ്പെടുതണമെന്നും, തൊഴിൽ അന്വേഷകർ എന്നതിനേക്കാളുപരി തൊഴിൽ ദാതാക്കളായി ചെറുപ്പക്കാരെ രൂപാന്തരപ്പെടുത്താനുള്ള മനോഭാവ മാറ്റത്തിലേക്കു സമൂഹം മാറണമെന്നും പറഞ്ഞു. നാടിന്റെ പൊതുവായ പ്രശ്നങ്ങൾ മനസിലാക്കി ക്രിയാത്മകമായി ഇടപെടാൻ ചെറുപ്പക്കാർക്കു കഴിയണമെന്നും, പൊതുവിദ്യാഭ്യാസ സമ്പ്രദായത്തിൽ പുത്തൻ ആശയ രൂപീകരണത്തിന് ഊന്നൽ നൽകി കെ-ഡിസ്‌ക് നടപ്പാക്കുന്ന യങ് ഇന്നൊവേറ്റേഴ്സ് പദ്ധതി രാജ്യത്തുതന്നെ സമാനതകളില്ലാത്തതാണെന്നും പറഞ്ഞു.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ അടുത്ത നാലര വർഷംകൊണ്ടു വലിയ മാറ്റമുണ്ടാകുമെന്നു ചടങ്ങിൽ അധ്യക്ഷതവഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

പദ്ധതിയുടെ പ്രീ രജിസ്ട്രേഷൻ ആൻഡ് വോയ്സ് ഓഫ് കസ്റ്റമർ മൊഡ്യൂൾ ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ഉത്പാദന ശൃംഖലയിൽ നൂതന ആശയങ്ങളും ഇടപെടലുകളും വേണം. ഇതിൽ കേരളത്തിനു കൂടുതൽ കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന പ്രഖ്യാപനമായി പദ്ധതി മാറണം. യുവതലമുറയുടെ സ്വപ്നങ്ങളെ പ്രയോഗ തലത്തിലേക്കെത്തിക്കാൻ സർക്കാർ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

.

Related Posts