കേരളാ എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ് ഇന്റർ കോണ്ടിനെന്റൽ & ലോകകപ്പ് ഫാൻസ്‌ ഫുട്ബാൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

കേരളാ എക്സ്പാറ്റ്സ് ഫുട്ബോൾ അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന കെഫാക് അൽ അൻസാരി എക്സ്ചേഞ്ച് ഇന്റർ കോണ്ടിനെന്റൽ & ലോകകപ്പ് ഫാൻസ്‌ ഫുട്ബാൾ ടൂർണ്ണമെന്റ് മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ ജൂലായ് 14,15 ,22 എന്നീ തിയ്യതികളിൽ ആയി നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . ജൂലായ് 14 , 15 (വ്യാഴം , വെള്ളി )തിയ്യതികളിൽ ഏട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങൾ ഫഹാഹീൽ സൂഖ് സബാ പബ്ലിക് അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ്സ് സറ്റേഡിയത്തിൽ വെച്ച് നടക്കും. ടൂർണ്ണമെന്റിൽ ഇന്ത്യ, കുവൈറ്റ്, ബംഗ്ളാദേശ് , ഘാന, കെനിയ, മാലി, ഐവറി കോസ്റ്റ്, ഈജിപത് എന്നീ രാജ്യങ്ങൾ പങ്കെടുക്കും .

ഖത്തർ ലോകകപ്പ് ഫുട്ബോൾനോട് അനുബന്ധിച്ചു വേൾഡ് കപ്പ്‌ ഫാൻസ്‌ ടൂർണമെന്റ് ജൂലായ് 22 നാണ് നടക്കുന്നത്. ഫാൻസ്‌ ടൂര്ണമെൻറ്റിൽ കെഫാക്കിലെ പ്രഗൽഭരായ താരങ്ങൾ വിവിധരാജ്യങ്ങളുടെ ഫാൻസ്‌ ടീമുകൾക്ക് വേണ്ടി ജേഴ്സിയണിയും . അർജന്റീന , ബ്രസീൽ , ജർമ്മനി , ഹോളണ്ട് , ഖത്തർ , സെനഗൽ , ബെൽജിയം , പോർട്ടുഗൽ , ഇംഗ്ലണ്ട് , ഫ്രാൻസ് എന്നി ടീമുകളുടെ ഫാൻസ്‌ ടീമുകൾ പങ്കെടുക്കും. സാൽമിയ മെട്രോ സെന്ററിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ ടൂർണമെന്റിന്റെ സ്‌പോൺസർമാരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ചെയർമാൻ മുസ്തഫ ഹംസ , അൽ അൻസാരി എക്സ്ചേഞ്ച് ബിസിനെസ്സ് ഡെവലപ്മെന്റ് മാനേജർ ശ്രീജിത്ത്, കെഫാക് പ്രസിഡണ്ട് ബിജു ജോണി , ജനറൽ സെക്രട്ടറി വീ എസ് നജീബ് , അസിസ്റ്റന്റ് ട്രഷറർ മൻസൂർ ടൂർണ്ണമെന്റ് കോർഡിനേറ്റർ അബ്ബാസ്, കെഫാക് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങളായ ജെസ്‌വിൻ, സഹീർ, ബിജു, സുമേഷ്, നാസർ ഇന്റർ കോണ്ടിനെന്റൽ -വേൾഡ് കപ്പ് ഫാൻസ്‌ ടൂർണ്ണമെന്റിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ചു പങ്കെടുക്കുന്ന ടീമുകളുടെ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.

ads tcr.png

Related Posts