ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് പരാജയം
രാജ്‌കോട്ട്: ദേശീയ ഗെയിംസ് വനിതാ വാട്ടര്‍ പോളോയില്‍ കേരളത്തിന് തോല്‍വി. സൂപ്പർ ലീഗ് മത്സരത്തില്‍ മഹാരാഷ്ട്ര കേരളത്തെ പരാജയപ്പെടുത്തി. 5-3 ആണ് സ്കോർ. രണ്ട് ഗോളുകൾക്ക് മുന്നിൽ നിന്നാണ് കേരളം അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയത്. ഈ മത്സരം ജയിച്ചിരുന്നെങ്കിൽ കേരളം സ്വർണമെഡൽ നേടിയേനെ. ഇതോടെ കേരളത്തിന്‍റെ മെഡൽ പ്രതീക്ഷകൾ തുലാസിലായി. ഈ വിജയത്തോടെ മഹാരാഷ്ട്ര വനിതകളുടെ വാട്ടർ പോളോയിൽ സ്വർണ്ണ മെഡൽ നേടി. മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും കേരള താരങ്ങൾക്ക് അത് മുതലാക്കാനായില്ല.