തീരദേശ മേഖലയിലെ പട്ടയ വിതരണം കാര്യക്ഷമമാക്കണമെന്നും നാളികേര സംഭരണം ഊർജ്ജിതമാക്കണമെന്നും കേരള കർഷകസംഘം
നാട്ടിക: തീരദേശ മേഖലയിലെ പട്ടയ വിതരണം കാര്യക്ഷമമാക്കണമെന്നും നാളികേര സംഭരണം ഊർജ്ജിതമാക്കണമെന്നും കേരള കർഷകസംഘം നാട്ടിക ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. കർഷക സംഘം ജില്ലാ സെക്രട്ടറിയും തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ പി കെ ഡേവിസ് മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കൺവെൻഷനിൽ വെച്ച് കർഷകസംഘം മുൻ നേതാക്കളായ പി ആർ കറപ്പൻ, അഡ്വ.എ പി പ്രേമലാൽ, പി വി രവീന്ദ്രൻ മാസ്റ്റർ എന്നിവരെ ആദരിച്ചു. അഡ്വ. വി കെ ജ്യോതി പ്രകാശ് അധ്യക്ഷനായിരുന്നു. ഇ പി കെ സുഭാഷിതൻ റിപ്പോർട്ട് അവതരിപ്പിച്ചു. ടി എസ് മധുസൂദനൻ രക്ത സാക്ഷി പ്രമേയവും പി ഐ സജിത അനുശോചന പ്രമേയവും വസന്ത മഹേശ്വരൻ, ടി കെ.ചന്ദ്രബാബു എന്നിവർ വിവിധ പ്രമേയങ്ങളും അവതരിപ്പിച്ചു. കേരള കർഷകസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് പ്രസംഗിച്ചു. കേരള കർഷകസംഘം നാട്ടിക ഏരിയ ഭാരവാഹികളായി അഡ്വ. വി കെ ജ്യോതിപ്രകാശ് (സെക്രട്ടറി), സുരേഷ് മഠത്തിൽ, വസന്ത മഹേശ്വരൻ (ജോയിന്റ് സെക്രട്ടറിമാർ), E P K സുഭാഷിതൻ (പ്രസിഡണ്ട് ), T K സദാനന്ദൻ, ലാൽസിങ് ഇയ്യാനി (വൈസ് പ്രസിഡണ്ടുമാർ), T S മധുസുദനൻ (ട്രഷറർ) എന്നിവരെയും തെരഞ്ഞെടുത്തു. കൺവെൻഷന് എം എ ഹാരിസ്ബാബു സ്വാഗതവും ലാൽസിങ്ങ് ഇയ്യാനി നന്ദിയും പറഞ്ഞു.