കേരള ഗെയിംസ്; അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം
By NewsDesk

തിരുവനന്തപുരം: പ്രഥമ കേരള ഗെയിംസിന്റെ അത്‌ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. തിരുവനന്തപുരം യൂണിവേഴ്‌സ്‌റ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. 14 ജില്ലകളിൽ നിന്ന് നൂറിലധികം താരങ്ങളാണ് അത്‌ലറ്റിക് വിഭാഗത്തിൽ മാറ്റുരയ്ക്കുന്നത്. ഗെയിംസിനോടനുബന്ധിച്ചുള്ള അക്വാട്ടിക് മത്സരങ്ങൾ ഇന്നും തുടരും.