‘കേരള ഗസറ്റ് ’ ഇനി ഇ - ഗസറ്റ്; പേര്‌, ജാതി മാറ്റം തുടങ്ങിയവ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം

തിരുവനന്തപുരം : സർക്കാരിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘കേരള ഗസറ്റ്’ ഇനി ഓൺലൈനിലും. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ഉദ്‌ഘാടനം ചെയ്യും. സെപ്റ്റംബർ 28ന്റെ ഗസറ്റാണ്‌ ആദ്യമായി ഇ - ഗസറ്റായി പ്രസിദ്ധീകരിക്കുക.

എൻ ഐ സി തയ്യാറാക്കിയ കംപോസ് (കോംപ്രഹെൻസീവ്‌ ഓപ്പറേഷൻ ആൻഡ്‌ മാനേജ്‌മെന്റ്‌ ഓഫ്‌ പ്രസസ്‌ ഓവർ സെക്യൂർ എൻവയോൺമെന്റ്‌) പദ്ധതിയിലൂടെയാണ്‌ ഇ - ഗസറ്റ്‌ ഒരുക്കുന്നത്‌. പ്രസിദ്ധീകരിക്കേണ്ട വിജ്ഞാപനം വകുപ്പുകൾക്ക് കംപോസ് വെബ് സൈറ്റിൽ നേരിട്ട് നൽകാം.

അനന്തരാവകാശ പരസ്യങ്ങൾ താലൂക്ക്‌ ഓഫീസുകളിൽനിന്ന്‌ https://compose.kerala.gov.in എന്ന വെബ്സൈറ്റിൽ നൽകാനാകും. പേര്‌, ജാതി മാറ്റം തുടങ്ങിയവ പൊതുജനങ്ങൾക്ക്‌ നേരിട്ട് ഓൺലൈനായി അപേക്ഷിക്കാം. പ്രസിദ്ധീകരണ ഫീസും ഓൺലൈനിൽ അടയ്‌ക്കാം.

Related Posts