കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു
തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോർട്ട്. ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവൻ വൃത്തങ്ങൾ അറിയിച്ചു. കേരള ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത വിവരം രാജ്ഭവൻ അറിയിച്ചത്. ഇന്ന് രാവിലെ മുതൽ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇക്കാര്യം ഫേസ്ബുക്കിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാജ്ഭവൻ പിആർഒ ഗവർണർക്ക് വേണ്ടി ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു.