ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറെ നടപ്പന്തൽ നവീകരിച്ച് സമർപ്പിച്ചു.
ഗുരുവായൂർ: കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘത്തിന്റെ വഴിപാടായി ഗുരുവായൂർ ക്ഷേത്രം പടിഞ്ഞാറെ നടപ്പന്തൽ നവീകരിച്ച് സമർപ്പിച്ചു. ദേവസ്വം ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് നിലവിളക്ക് തെളിയിച്ചു. കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘം ഭാരവാഹി മണി രവിചന്ദ്രനും കുടുംബവും ചേർന്ന് പറ ചൊരിഞ്ഞ് സമർപ്പണം നടത്തി. ക്ഷേത്രം ഊരാളൻ മല്ലിശേരി പരമേശ്വരൻ നമ്പൂതിരി, അഡ്മിനിസ്ട്രറ്റർ ടി ബ്രീജാകുമാരി, ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
25 ലക്ഷം രൂപ ചെലവഴിച്ചാണ് കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘം പടിഞ്ഞാറെ നടപ്പന്തൽ നവീകരിച്ചത്. 87 അടി നീളവും 40 അടി വീതിയിലും 45 അടി ഉയരത്തിലുമാണ് ഇത് നിർമിച്ചിട്ടുള്ളത്. 1991 മുതൽ എല്ലാവർഷവും ആഗസ്റ്റ് എട്ടിന് കുംഭകോണം ഗുരുവായൂരപ്പ ഭക്ത സേവാസംഘം ക്ഷേത്രത്തിൽ വഴിപാട് സമർപ്പണം നടത്താറുണ്ട്.