രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ: ധനമന്ത്രി

രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടിരിക്കുകയാണ്. ഇത് കേരളത്തിന് അഭിമാനാർഹമാണെന്നും ധനമന്ത്രി പറഞ്ഞു. അതേസമയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി ഗുരുതരാവസ്ഥയിലാണ്. അതുകൊണ്ടാണ് ഇന്ധനത്തിൻ്റെയും പാചകവാതകത്തിന്റെയും വില അടിക്കടി കൂട്ടുന്നതെന്നും കെ.എൻ.ബാലഗോപാൽ ആരോപിച്ചു.

Related Posts