ഭരണമികവിൽ കേരളം വീണ്ടും ഒന്നാമത്

ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച വലിയ സംസ്ഥാനങ്ങളിൽ കേരളം വീണ്ടും ഒന്നാം സ്ഥാനത്തെത്തി. പബ്ലിക് അഫയേഴ്സ് സെൻ്റർ പ്രസിദ്ധീകരിച്ച പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2021-ലാണ് വലിയ സംസ്ഥാനങ്ങളിൽ ഏറ്റവും മികച്ച ഭരണം കാഴ്ചവെച്ച സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടത്.

സമത്വം, വളർച്ച, സുസ്ഥിരത എന്നീ മൂന്നു മാനകങ്ങളെ അടിസ്ഥാനമാക്കിയാണ് പബ്ലിക് അഫയേഴ്സ് ഇൻഡക്സ് തയ്യാറാക്കിയിട്ടുള്ളത്. ദേശീയ തൊഴിലുറപ്പു പദ്ധതിയും നാഷണൽ ഹെൽത്ത് മിഷനും പോലുള്ള പദ്ധതികളുടെ നടത്തിപ്പും കൊവിഡ് പ്രതിരോധവും ഉൾപ്പെടെ നിരവധി മേഖലകളിൽ പുലർത്തിയ മികവും കണക്കിലെടുത്തിട്ടുണ്ട്.

അടിസ്ഥാന സൗകര്യവികസനം, വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, പ്രകൃതിസൗഹൃദപരവും സർവതലസ്പർശിയുമായ വികസനം തുടങ്ങി നിരവധി പ്രധാന സൂചകങ്ങളിൽ കേരളം മികച്ച പ്രവർത്തനം കാഴ്ചവെച്ചിട്ടുണ്ട്.

Related Posts