വ്യവസായികള്‍ക്ക് കേരളം സാത്താന്‍റെ നാട്; സർക്കാരിനെതിരെ വിമര്‍ശനവുമായി തരൂര്‍
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ വിമർശിച്ച് ശശി തരൂർ. വ്യവസായികൾക്ക് കേരളം സാത്താന്‍റെ നാടാണെന്ന് ശശി തരൂർ ആരോപിച്ചു. വായ്പാ പരിധി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ധനമന്ത്രി കേന്ദ്രസർക്കാരിനെ സമീപിച്ചിരുന്നു. കേരളത്തിൽ തൊഴിലില്ലായ്മ വർദ്ധിച്ച് വരികയാണ്. ഏകദേശം 40% യുവാക്കൾക്ക് ഇവിടെ ജോലിയില്ല. സർക്കാർ കിറ്റുകൾ നൽകി വോട്ട് പിടിക്കുകയാണെന്നും തരൂർ പറഞ്ഞു.