നൂറ് കലാകാരന്മാർക്ക് സഹായം നൽകി കേരള കലാസാംസ്കാരികവേദി വാർഷിക ആഘോഷം

വലപ്പാട് : കേരള കലാസാംസ്കാരിക വേദിയുടെ വാർഷിക പൊതുയോഗവും ഓണാഘോഷവും വലപ്പാട് കഴിമ്പ്രം വിജയൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. നൂറ് അവശത അനുഭവിക്കുന്ന കലാകാരൻമാർക്ക് 5000 രൂപ ധനസഹായം നൽകിയാണ് വാർഷിക പൊതുയോഗം നടത്തിയത് .ചെയർമാൻ ലിഷോയ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ടി .എൻ .പ്രതാപൻ എം പി വാർഷിക പൊതുയോഗ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിനി ആർട്ടിസ്റ്റ് ലിയോണ ലിഷോയ് മുഖ്യാതിഥിയായിരുന്നു. എം.എ ഹാരിസ് ബാബു മുഖ്യ പ്രഭാഷണം നടത്തി. മണപ്പുറം ഫൗണ്ടേഷൻ മാനേജർ ശിൽപ ട്രീസ സെബാസ്റ്റ്യൻ ധനസഹായ വിതരണം നടത്തി. ട്രസ്റ്റ് ഭാരവാഹികളായ അഷ്‌റഫ് അമ്പയിൽ ,ആർ .ഐ സക്കറിയ , മനോജ് പുളിക്കൽ, ആന്റോ തൊറയൻ, അംബരീഷ് തളിക്കുളം എന്നിവർ പ്രസംഗിച്ചു .വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 'മുതിർന്ന കലാകാരൻമാരായ വത്സൻ പൊക്കാഞ്ചേരി, ഹംസ കാക്കശ്ശേരി, ദമയന്തി, ശിവൻ കരാഞ്ചിറ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു .ബാലസംഘം ചേർപ്പ് എപ്പിക് തിയറ്റേഴ്സ് അവതരിപ്പിച്ച നാടകം ഭ്രാന്ത്, സുബീഷ് കണ്ണൂരിന്റെ മിമിക്സ് ഫിഗർഷോയും, മറ്റു കലാപരിപാടികളും അരങ്ങേറി . ഹവ്വ ടീച്ചർ, ഗീത ടീച്ചർ, ചന്ദ്രധാര ടീച്ചർ, സദാനന്ദൻ അർച്ചന, ഫിറോസ് കാക്കശ്ശേരി എന്നിവർ നേതൃത്വം നൽകി

Related Posts